സംസ്ഥാന സ്‌കൂള്‍ നീന്തല്‍മേള: ഏഴ് മീറ്റ് റെക്കോര്‍ഡ്
ബുധന്‍, 26 ഒക്‌ടോബര്‍ 2011 (13:07 IST)
സംസ്ഥാന സ്‌കൂള്‍ നീന്തല്‍മേളയുടെ രണ്ടാം ദിവസം ഏഴ് മീറ്റ് റെക്കോര്‍ഡുകള്‍. ആണ്‍കുട്ടികളുടെ 100, 200 മീറ്റര്‍ സബ്ജൂനിയര്‍ ബാക്ക്‌സ്‌ട്രോക്കില്‍ എറണാകുളത്തിന്റെ വൈഷ്ണവ് ആര്‍ എസ് പുതിയ റെക്കോര്‍ഡിട്ടു.
ഇരുന്നൂറുമീറ്റര്‍ സീനിയര്‍ ബാക്ക്‌സ്‌ട്രോക്കില്‍ മറ്റൊരു എണകുളംതാരമായ ടര്‍ബു വി യും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. പെണ്‍കുട്ടികളുടെ 50, 200 മീറ്റര്‍ ജൂനിയര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ തിരുവനന്തപുരത്തിന്റെ ആരതി എസ് ആണ് റെക്കോര്‍ഡിട്ടത്.
ഇരുന്നൂറുമീറ്റര്‍ ഫ്രീസ്റ്റൈലില്‍ ശ്രീലക്ഷ്മി ബി ആറും തൃശൂരിന്റെ ജോമി ജോര്‍ജും മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കി. ഇരുവരും ഒരേസമയത്താണ് നീന്തിയെത്തിയത്.