ഷൂമാക്കറുടെ നിലയില്‍ നേരിയ പുരോഗതി; 48 മണിക്കൂര്‍ നിര്‍ണ്ണായകം

Webdunia
ചൊവ്വ, 31 ഡിസം‌ബര്‍ 2013 (17:16 IST)
PRO
PRO
സ്കീയിംഗിനിടെ പാറയില്‍ തലയിടിച്ച് വീണു പരുക്കേറ്റ ഫോര്‍മുല വണ്‍ മുന്‍ ചാമ്പ്യന്‍ മൈക്കള്‍ ഷൂമാക്കറുടെ നിലയില്‍ നേരിയ പുരോഗതി. എന്നാല്‍ ഷൂമാക്കര്‍ അപകടനില തരണം ചെയ്തിട്ടില്ല. അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഷൂമാക്കറെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലച്ചോറില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായാണ് ഇത്.

ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളിലുള്ള മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ മിക്കുമൊത്ത് സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഷൂമാക്കര്‍ അപകടത്തില്‍പ്പെട്ടത്.

ബാലന്‍സ് തെറ്റി ഷൂമാക്കറുടെ തല സമീപത്തെ പാറയിലിടിക്കുകയായിരുന്നു. ഏഴുതവണ ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിട്ടുള്ള ഷൂമാക്കര്‍, 2012ലാണ് വിരമിച്ചത്. അദ്ദേഹത്തിന് 44 വയസ്സ് പ്രായമുണ്ട്.