ഡേവിസ് കപ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടെന്നിസില്‍ അരങ്ങേറുന്ന വിവാദങ്ങള്‍ തന്റെ കളിയെ ബാധിക്കില്ലെന്ന് കലാപക്കൊടി ഉയര്‍ത്തിയവരില്‍ പ്രമുഖനായ ഇന്ത്യന്‍ ടെന്നിസ് താരം സോംദേവ് ദേവ് വര്മ്മന് പറഞ്ഞു.
ഈ വിവാദങ്ങള്‍ ആസ്വദിക്കുകയാണെന്നും തന്റെ കളിയെ ഈ വിവാദങ്ങള്‍ ബാധിക്കാന്‍ അനുവദിക്കില്ലെന്നും സോംദേവ് വ്യക്തമാക്കി. ആസ്ട്രേലിയന്‍ ഓപ്പണിനിടെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സോംദേവ് ഇതു പറഞ്ഞത്.
പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ടില്‍ ജര്‍മ്മനിയുടെ ഫാവുവിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് സോംദേവ് തകര്‍ത്തിരുന്നു. സ്കോര്‍ : 6-3, 6-2, 6-3. ഇറ്റലിയുടെ സൈമണ്‍ ബൊലേലിയാണ് സോംദേവിന്റെ രണ്ടാം റൗണ്ടിലെ എതിരാളി.