വിദ്യാര്‍ഥിനികളുടെ നഗ്നഗുസ്തിക്ക് നിരോധനം

വ്യാഴം, 9 മെയ് 2013 (17:03 IST)
PRO
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനികളുടെ നഗ്ന ഗുസ്തിമത്സരത്തിന് നിരോധനം. അടിവസ്ത്രം മാത്രമണിഞ്ഞ് വെള്ളം നിറച്ച ബാത്ത്ടബുകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

വന്‍ കാണികളാണ് മത്സരത്തിനുണ്ടായിരുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മദ്യലഹരിയിലായിരിക്കുകയും ചെയ്യും. വിജയികള്‍ക്ക് സമ്മാനവും നല്‍കിയിരുന്നു. പരീക്ഷകളുടെ ക്ഷീണം തീര്‍ക്കാനെന്ന പേരിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയിരുന്നത്.

ഒരുകൂട്ടം സ്ത്രീസ്വാതന്ത്ര്യവാദികളുടെ പരാതിയെത്തുടര്‍ന്നായിരുന്നു അധികൃതര്‍ ഗുസ്തിമത്സരം നിരോധിച്ചത്. മത്സരം കാണാനെത്തുന്നവര്‍ നഗ്നത ആസ്വദിക്കുകമാത്രമാണ് ചെയ്യുന്നതെന്നും തമാശയൊന്നും ഈ ഗുസ്തിയില്‍ തോന്നുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

താത്കാലിക നിരോധനം മാത്രമല്ല പൂര്‍ണമായ നിരോധനമാണ് വേണ്ടതെന്നും പരാതിനല്‍കിയവര്‍ ആവശ്യപ്പെടുന്നു. പരാതിയില്‍ ആയിരത്തിലധികംപേര്‍ ഒപ്പിട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക