77 വര്‍ഷത്തിനു ശേഷം ആന്‍ഡി മുറെയിലൂടെ വിംബിള്‍ഡണ്‍ കിരീടം ബ്രിട്ടനിലെത്തി. ലോക ഒന്നാം നമ്പര്‍ താരമായ നോവാക്ക് ദ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക രണ്ടാം നമ്പര്‍താരം ആന്‍ഡി മുറെ കിരീടം ചൂടിയത്. ആന്‍ഡി മുറെയുടെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്.
രണ്ട് മണിക്കൂറും അന്‍പത്തിയഞ്ച് മിനിട്ടും മാത്രമെ മുറെ-ദ്യോക്കോവിച്ച് പോരാട്ടം നീണ്ടു നിന്നൊള്ളൂ. കളിയിലുടനീളം മുറേയ്ക്കായിരുഅന്നു ആധിപത്യം. രണ്ടാം സെറ്റില്‍ ദ്യോക്കോവിച്ച്, മുറെയ്ക്ക് വെല്ലുവിളിയുയര്‍ത്തിയെങ്കിലും അത് തുടരാന്‍ സാധിച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍അപ്പായിരുന്നു ആന്‍ഡി മുറെ.
1936 ല്‍ ബ്രിട്ടീഷുകാരനായ പെറി മൂന്നു തവണ വിംബിള്‍ഡണ്‍ തുടര്‍ച്ചയായി നേടിയിരുന്നു. അതിന് ശേഷം ബ്രിട്ടനിലേയ്ക്ക് വിംബിള്‍ഡണ്‍ കിരീടം എത്തുന്നത് ഇതാദ്യമാണ്. നേരത്തെ യുഎസ് ഓപ്പണ്‍ നേടിയിട്ടുള്ള മുറെയുടെ രണ്ടാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.