ലണ്ടന്‍ ഒളിമ്പിക്സ്: ശിവ ഥാപ്പ പുറത്തായി

ശനി, 28 ജൂലൈ 2012 (20:50 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സില്‍ പുരുഷന്‍മാരുടെ ബോക്സിംഗില്‍ 56 കിലോ ഗ്രാം(ബാന്റം വെയ്റ്റ്‌) വിഭാഗത്തില്‍ ഇന്ത്യയുടെ ശിവ ഥാപ്പ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. മെക്സിക്കോയുടെ വാള്‍ഡസ്‌ ഫിയറോയാണ്‌ ശിവ ഥാപ്പയെ ഇടിച്ചിട്ടത്‌.

പുരുഷ അമ്പെയ്ത്തിലും ഇന്ത്യന്‍ ടീം പുറത്തായി. ജപ്പാനോട് പരാജയപ്പെട്ടാണ് ഇന്ത്യന്‍ ടീം പുറത്തായത്. നിര്‍ദിഷ്ട സമയത്ത് ഇരു ടീമുകളും തുല്യത പാലിച്ചതിനെത്തുടര്‍ന്ന് ഷൂട്ട് ഓഫില്‍ 27-29 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്.

മിക്‌സഡ്‌ ഡബിള്‍സില്‍ ഇന്ത്യയുടെ ദിജു - ജ്വാല ഗുട്ട സഖ്യത്തിന് പരാജയം. ഇന്തോനേഷ്യയുടെ അഹമ്മദ് - നറ്റ്സിര്‍ സഖ്യമാണ് ദിജു - ജ്വാല സഖ്യത്തെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ ഇന്ത്യയുടെ ആദ്യമത്സരമാണ് ശനിയാഴ്ച നടന്നത്. അടുത്ത മത്സരം നാളെ ഡെന്‍മാര്‍ക്കിനെതിരെ നടക്കും.

വെബ്ദുനിയ വായിക്കുക