റൂണിക്ക് ചെല്‍സിയിട്ട വില 306 കോടി

ചൊവ്വ, 7 ജനുവരി 2014 (16:00 IST)
PRO
പരുക്കിന്റെ പിടിയിലായി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്നും പുറത്തായ സൂപ്പര്‍താരം വെയ്ന്‍ റൂണിയെ റാഞ്ചാന്‍ വന്‍തുക വാഗ്ദാനം ചെയ്ത് ഹോസെ മൗറീന്യോയുടെ ചെല്‍സി വീണ്ടും രംഗത്ത്.

ഇത്തവണ ചെത്സി റൂണിക്കിട്ടിരിക്കുന്ന വില മൂന്നുകോടി പൗണ്ടാണ്(306 കോടി രൂപ).
കഴിഞ്ഞ സീസണില്‍ റൂണിയെ വാങ്ങാനുള്ള ചെല്‍സിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു.

മാഞ്ചസ്റ്ററുമായുള്ള റൂണിയുടെ നിലവിലെ കരാര്‍ 2015 ലാണ് അവസാനിയ്ക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ റൂണിയാണ് തങ്ങളുടെ ഒന്നാം നമ്പര്‍ ലക്ഷ്യമെന്ന് ഹോസെ മൗറീന്യോ പ്രഖ്യാപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക