റയലും ചെല്‍‌സിയും സെമിയില്‍

ബുധന്‍, 9 ഏപ്രില്‍ 2014 (09:45 IST)
PRO
സൂപ്പര്‍ ടീമുകളായ റയല്‍ മാഡ്രിഡും ചെല്‍സിയും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു.

ഇരുപാദങ്ങളിലായി മല്‍സരം 3-3-ന് സമനിലയിലായെങ്കിലും എവേഗോളിന്റെ ബലത്തിലാണ് ചെല്‍സിയുടെ സെമി പ്രവേശം. അദ്യപാദ ക്വാര്‍ട്ടറില്‍ പാരിസ് സെന്റ് ജെര്‍മന്‍ ചെല്‍സിക്കെതിരെ 3-1ന് വിജയിച്ചിരുന്നു. ഇന്ന് സമനിലപിടിച്ചിരുന്നെങ്കില്‍ പാരിസ് സെന്റ് ജെര്‍മന്‍ സെമിയിലെത്തുമായിരുന്നു. എന്നാല്‍ മത്സരത്തില്‍ 2-0ത്തിന് അവര്‍ ചെല്‍സിയോട് തോല്‍ക്കുകയായിരുന്നു

പാരിസ് സെന്റ് ജെര്‍മനെ തോല്‍പിച്ചാണ് ചെല്‍സി സെമിയില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറിന്റെ ഇരുപാദങ്ങളിലുമായി 3-2-നാണ് റയല്‍ ബൊറൂസ്യയെ തോല്‍പ്പിച്ചത്. തുടര്‍ച്ചയായി നാലാം തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക