യൂറോപ്പ കപ്പ്: ലിവര്‍പൂളിന് അപ്രതീക്ഷിത തോല്‍വി

വെള്ളി, 15 ഫെബ്രുവരി 2013 (13:29 IST)
PRO
യൂറോപ്പ കപ്പില്‍ ലിവര്‍പൂളിന് അപ്രതീക്ഷിത തോല്‍വി. റഷ്യന്‍ ചാംപ്യന്‍മാരായ സെനിത്ത് ലിവര്‍പൂളീനെ ഏകപക്ഷീയമായ രണ്ടു ഗോളിനു തോല്‍പ്പിച്ചു.

മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനു ചെല്‍സി സ്പാര്‍ട്ട പ്രാഗയെ തോല്‍പ്പിച്ചു. എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഒസ്കാര്‍ ആണു വിജയ ഗോള്‍ നേടിയത്. ന്യൂകാസില്‍-എഫ്സി മെറ്റലിസ്റ്റ് കര്‍കിവ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

വെബ്ദുനിയ വായിക്കുക