യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം പേയ്‌സ്- സ്റ്റെപ്പാനക്ക് സഖ്യത്തിന്

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2013 (11:01 IST)
PRO
യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം പേയ്‌സ്- സ്റ്റെപ്പാനക്ക് സഖ്യം നേടി. പേയ-സോറസ് സഖ്യത്തിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.

പെയ്‌സിന്റെ എട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. 40 വയസ്സിനു മുകളില്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ പുരുഷതാരമാണ് പെയ്‌സ്. അതേ സമയം യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സെറീന വില്യംസാണ് സ്വന്തമാക്കിയത്

ഫൈനലില്‍ ബലാറസ് താരം വിക്‌ടോറിയ അസരെങ്കെയെ കീഴടക്കിയാണ് യുഎസ് താരം കിരീടമണിഞ്ഞത്.

വെബ്ദുനിയ വായിക്കുക