മെസ്സിയുടെ ഡബിളില്‍ ബാഴ്സലോണയ്ക്ക് ജയം

ചൊവ്വ, 17 ജനുവരി 2012 (09:07 IST)
PRO
PRO
ലയണല്‍ മെസ്സിയുടെ ഡബിള്‍ ഗോള്‍ മികവില്‍ ബാഴ്സലോണയ്ക്ക് ജയം. സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെയാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്.

രണ്ട് ഗോളുകള്‍ക്കെതിരെ നാല് ഗോളുകള്‍ക്കാണ് ബെറ്റിസിനെ ബാഴ്സലോണ പരാജയപ്പെടുത്തിയത്. മെസ്സിക്ക് പുറമെ സാവി, അല്‍വാരസ് എന്നിവരാണ് ബാഴ്സലോണയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

ബെറ്റീസിന് വേണ്ടി റൂബന്‍ കാസ്‌ട്രോയും സാന്റാക്രൂസും ഓരോ ഗോള്‍ നേടി.

വെബ്ദുനിയ വായിക്കുക