ഇന്ത്യന്‍താരം സൈന നെഹ്വാള്‍ മലേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ സെമി ഫൈനലിലെത്തി.
സൈനയ്ക്കെതിരായ മത്സരത്തിനിടെ എതിരാളിയായ ജപ്പാന്റെ നൊസോമി ഒകുഹര പരുക്കേറ്റ് പിന്മാറുകയായിരുന്നു. സെമിയില്‍ ചൈനീസ് തായ്പേയിയുടെ സു യിങ് തായ് ആണ് സൈനയുടെ എതിരാളി.
ആദ്യസെറ്റ് സൈന 21-11ന് അനായാസം നേടിയെങ്കിലും രണ്ടാം സെറ്റ് നേടി നൊസോമി തിരിച്ചടിച്ചു (21-14). മൂന്നാം സെറ്റില്‍ സൈന 2-0ന് ലീഡ്ചെയ്യുമ്പോഴാണ് ജാപ്പനീസ് താരം പിന്‍വാങ്ങിയത്.