ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്ററില്‍ ജമൈക്കയുടെ യൊഹാന്‍ ബ്ലെയ്ക്കിന് സ്വര്‍ണം. 9.92 സെക്കന്‍ഡില്‍ ആണ് ബ്ലെയ്ക്ക് നിശ്ചിതദൂരം മറികടന്നത്. ഫൈനലില്‍ ഫൗള്‍ സ്റ്റാര്‍ട്ടിനെത്തുടര്‍ന്ന് ലോക റെക്കോര്‍ഡുകാരനുമായ ബോള്‍ട്ട് അയോഗ്യനാക്കപ്പെട്ടു.
അമേരിക്കയുടെ വാള്‍ട്ടര്‍ ഡിക്‌സ് 10.08 സെക്കന്‍ഡില്‍ രണ്ടാംസ്ഥാനവും കരീബിയന്‍ രാജ്യം സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവാസിന്റെ കിം കോളിന്‍സ് 10.09 സെക്കന്‍ഡില്‍ മൂന്നാംസ്ഥാനവും നേടി.
വനിതകളുടെ ഡിസ്‌കസില്‍ ചൈനയുടെ ലിയാന്‍ ഫെംഗ് സ്വര്‍ണം (66.52 മീറ്റര്‍) നേടി. ജര്‍മനിയുടെ നാദിന്‍ മുള്ളര്‍ വെള്ളിയും (65.97) ക്യൂബയുടെ യരേലിസ് ബാരിയോസ് വെങ്കലവും (65.73) സ്വന്തമാക്കി.