ഫാബ്രിഗസിന്റെ ക്ലബ് മാറ്റം: ‘ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണം’
ശനി, 30 ജൂലൈ 2011 (17:08 IST)
ആഴ്സനെല്‍ നായകന്‍ സെസ്‌ക് ഫാബ്രിഗസിന്റെ ക്ലബ് മാറ്റം സംബന്ധിച്ച ഊഹാപോഹങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കോച്ച് ആര്‍സെനെ വെംഗര്‍. ഫാബ്രിഗസ് ബാഴ്സിലോണയിലേക്ക് ചേക്കേറിയേക്കും എന്ന വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തിലാണ് ആഴ്സനെല്‍ കോച്ച് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
താരങ്ങള്‍ പൂര്‍ണമായും ക്ലബിനൊപ്പം ഉണ്ടായിരിക്കണം. പുതിയ സീസണിലെ മത്സരങ്ങളില്‍ ശ്രദ്ധ ചെലുത്തണം. പരുക്ക് ഭേദമായി ഫാബ്രിഗസ് തിരിച്ചെത്തിയയുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്- വെംഗര്‍ പറഞ്ഞു.
ഫാബ്രിഗസ് നമ്മുടെ ക്ലബിന്റെ നായകനാണ്. അതിനാല്‍ ഫാബ്രിഗസ് പൂര്‍ണമായും ക്ലബിനൊപ്പമുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്- വെംഗര്‍ പറഞ്ഞു.