പ്രണയദിനക്കൊല; ഓസ്കാര്‍ പിസ്റ്റോറിയസിനെക്കുറിച്ച് സണ്‍‌ഡേ ടൈംസിന്റെ ബുക്ക്

ബുധന്‍, 27 നവം‌ബര്‍ 2013 (17:28 IST)
PRO
പാരാലിമ്പിക്സ് താരം ഓസ്കാര്‍ പിസ്റ്റോറിയസ് പ്രണയദിനത്തില്‍ നടത്തിയ കാമുകിയുടെ കൊലപാതകവും അതിന്റെ വിചാരണയും മറ്റും പ്രതിപാദിച്ച് പുസ്തകം പുറത്തിറങ്ങി.

രണ്ട്ഭാഗങ്ങളുള്ള-പീസസ് ഓഫ് പസില്‍:ഓസ്കാര്‍ പിസ്റ്റോറിയസ് ആന്‍ഡ് റീവ സ്റ്റീങ്കാമ്പ്- ദ കില്ലിംഗ് പുറത്തിറങ്ങി. സണ്‍‌ഡേ ടൈസും ആര്‍ട് പബ്ലിഷേഴ്സുമാണ് പുസ്തകം പുറത്തിറക്കുന്നത്.

ബ്ലേഡ്‌ റണ്ണര്‍ എന്നറിയപ്പെടുന്ന കാമുകന്‍ ഓസ്കാര്‍ പീസ്റ്റോറിയസിന്റെ വെടിയേറ്റാണ് റീവ സ്‌റ്റീന്‍കാംപ്‌ എന്ന മോഡല്‍ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു‌.

റീവയുടെ തലയിലും കൈയിലുമാണ്‌ വെടിയേറ്റിരുന്നത്‌.വാലന്റൈന്‍ ദിനത്തില്‍ ഓസ്‌കറിനെ അതിശയിപ്പിക്കാന്‍ വേണ്ടി പുലര്‍ച്ചെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ കാമുകിയെ കവര്‍ച്ചക്കാരനെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്.

കൊല്ലപ്പെട്ട റീവ സ്റ്റീന്‍കാമ്പ്‌ ലോകത്തെ അറിയപ്പെടുന്ന മോഡലാണ്‌. നിയമ ബിരുദധാരിയായ റീവ സ്ത്രീ വിമോചക പ്രവര്‍ത്തകകൂടിയായിരുന്നു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ വികലാംഗനെന്ന നിലയില്‍ ചരിത്രം സൃഷ്‌ടിച്ചും പാരാലിംപിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവായും പിസ്റ്റോറിയോസ് അത്ഭുതം സൃഷ്ടിച്ചിരുന്നു.

ഇരുകാലുകളിലും കാല്‍മുട്ടിനുകീഴെ എല്ലുകളില്ലാതെയാണ് പിസ്റ്റോറിയസ് ജനിച്ചത്. പതിനൊന്നാം വയസ്സില്‍ കാല്‍മുട്ടുകള്‍ക്ക് കീഴെ ഇരുകാലുകളും മുറിച്ചുമാറ്റി. കാലുകള്‍ക്ക് പകരം ഓടാനായി പിസ്റ്റോറിയസ് ഉപയോഗിച്ച് ബ്ലേഡുകളാണ് അദ്ദേഹത്തിന് "ബ്ലേഡ് റണ്ണര്‍" എന്ന പേര് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക