പേസ്-ഭൂപതി സഖ്യം മൂന്നാം റൌണ്ടില്‍

ബുധന്‍, 30 മാര്‍ച്ച് 2011 (13:51 IST)
ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- മഹേഷ് ഭൂപതി സഖ്യം മിയാമി സോണി എറിക്സണ്‍ ഓപ്പണിന്റെ ഡബിള്‍സ് മൂന്നാം റൌണ്ടില്‍ കടന്നു. സ്പാനിഷിന്റെ മാര്‍ക് ലോപസ്-ഡേവിഡ് മരേരോ സഖ്യത്തെയാണ് പേസ്- മഹേഷ് ഭൂപതി സഖ്യം പരാജയെപ്പെടുത്തിയത്.

സ്പാനിഷ് സഖ്യത്തെ 7-6(5) 6-4 എന്നീ സെറ്റുകള്‍ക്കാണ് പേസ്-ഭൂപതി കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.

മൂന്നാം സീഡായ ഇന്ത്യന്‍ സഖ്യം അടുത്ത അടുത്ത റൗണ്ടില്‍ നേരിടുന്നത് ബെല്‍ജിയത്തിന്റെ സാവിയര്‍ മാലിസെ - ബ്രിട്ടന്റെ ജോണ്‍ മുറേ സഖ്യവും ഫ്രാന്‍സിന്റെ മൈക്കല്‍ ലോഡ്‌റ- സെര്‍ബിയയുടെ നെനദ് സിമോണ്‍ജിക് സഖ്യവും തമ്മിലുള്ള മല്‍സരത്തിലെ വിജയികളെയാണ്.

വെബ്ദുനിയ വായിക്കുക