ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയിലെത്തി. ഫിന്‍ലന്‍ഡ് താരം ജര്‍ക്കോ നിയേമാനെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് സ്പാനിഷ് താരം സെമിയിലേക്ക് കടന്നത്.
എതിരാളിയെ 7-5, 6-3, 6-1 ന് തകര്‍ത്താണ് നദാല്‍ ആദ്യമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ സെമിയിലെത്തുന്നത്. ഇതുവരെ സീഡ് ചെയ്യപ്പെട്ടിട്ടില്ലാത്ത ഫ്രഞ്ചു താരം ജോ വില്‍ഫ്രഡ് സോംഗയും റഷ്യയുടെ പതിനാലാം സീഡ് മിഖായേല്‍ യോഴ്നിയും തമ്മിലുള്ള മത്സരത്തിലെ ജേതാവിനെ നദാല്‍ സെമിയില്‍ നേരിടും.
സെമിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും പ്രാധാന്യമേറിയ ടൂര്‍ണമെന്റുകളില്‍ ഒന്നില്‍ മികച്ച പ്രകടനം നടത്തി സീസണ് തുടങ്ങാനാകുമെന്നും നദാല്‍ പറഞ്ഞു. ഈ മികവ് തുടരാന്‍ ശ്രമിക്കുമെന്നും നദാല്‍ വ്യക്തമാക്കി.
വനിതാ ഡബിള്‍സ് ടൂര്‍ണമെന്റില്‍ അമേരിക്കന്‍ ഇരട്ടകളായ വീനസും സറീനയും ഉള്‍പ്പെട്ട സഖ്യവും പുറത്തായി. ക്വാര്‍ട്ടറില്‍ ചൈനീസ് താരങ്ങളായ സീ യാനും ജെ സെംഗും അടങ്ങിയ സഖ്യമാണ് പരാജയപ്പെടുത്തിയത്. 6-3, 6-4, 6-2 എന്ന സ്കോറിനായിരുന്നു പരാജയം.