ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍, ബ്രിട്ടീഷ് താരം ആന്‍ഡ്രൂ മുറെ, അമേരിക്കന്‍ താരം ജയിംസ് ബ്ലാക്ക് എന്നിവര്‍ വിംബിള്‍ഡണ്‍ ടെന്നീസ് രണ്ടാം റൌണ്ടില്‍ കടന്നു. ജര്‍മ്മന്‍ ക്വാളിഫയറാര്‍ ആയ ആന്ദ്രീയാസ് ബെക്കിനെതിരെ 6-4, 6-4, 7-6 എന്ന സ്കോറിനായിരുന്നു ഫെഡററുടെ ജയം.
രണ്ട് മണിക്കൂറും 19 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിലായിരുന്നു നദാല്‍ എതിരാളിയെ കീഴ്പ്പെടുത്തിയത്. ബ്രിട്ടീഷ് താരം ആന്‍ഡ്രൂ മുറെയുടെ ഫാബ്രിക് സന്തോറോയെ തോല്‍പ്പിച്ചു. 6-3, 6-4, 7-6 എന്നതായിരുന്നു സ്കോര്‍. അമേരിക്കയുടെ ആന്‍ഡി റോഡിക്കിന്‍റെ ജയം എഡ്വാര്‍ഡോ സ്വാങ്കിനെതിരെ ആയിരുന്നു.
റോഡിക്ക് എതിരാളിയെ കീഴ്പ്പെടുത്തിയത് 7-5, 6-4, 7-6 എന്ന സ്കോറിനായിരുന്നു. ജയിംസ് ബ്ലാക്ക് 3-6, 6-3, 6-1, 6-4 എന്ന സ്കോറിനു പരാജയപ്പെടുത്തിയത് ക്രിസ്റ്റഫര്‍ റോക്കസിനെയായിരുന്നു. പോല്‍ ഹെന്‍റി മാത്യൂ, നിക്കോളാസ് അല്‍മാഗ്രോ, ടോമി റൊബ്രേഡോ, റെഡാക്ക് സ്റ്റെഫാനെക്ക്, മിഖായേല്‍ യോഴ്‌നി എന്നിവരും ആദ്യ റൌണ്ട് കടന്നു.