അര്‍ജന്റീനയുടെ ഫുട്ബോള്‍ പരിശീലകനായി ചുമതലയേറ്റശേഷമുള്ള ആദ്യ യഥാര്‍ത്ഥ പരീക്ഷണത്തിന് ഫുട്ബോള്‍ ദൈവം ഡീഗോ മാറഡോണ തയ്യാറെടുക്കുന്നു. ഇന്ന് മാഴ്സയില്‍ നടക്കുന്ന സൗഹൃദമത്സരത്തില്‍ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ലിവര്‍പൂള്‍ താരം ഹാവിയര്‍ മസ്കെരാനസ് നയിക്കുന്ന അര്‍ജന്റീന നിരയില്‍ വെറ്ററന്‍ താരം യുവാന്‍ സെബാസ്റ്റ്യന്‍ വെറോണിന്റെ മടങ്ങിവരവും ആരാധകര്‍ കൗതുകത്തോടെയാണ് കാണുന്നത്.