ദേശീയ ഗെയിംസ്: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്ക് അവഹേളനം
ശനി, 12 ഫെബ്രുവരി 2011 (15:43 IST)
ജാര്‍ഖണ്ഡ് ദേശീയ ഗെയിംസ് സംഘാടകരില്‍ നിന്ന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫിന് അവഹേളനം നേരിട്ടതായി പരാതി. കേരള ഒളിമ്പിക്‌സ് കമ്മിറ്റി സഹായത്തിനെത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
വെള്ളിയാഴ്ച രാത്രി അദ്ദേഹത്തെ കേരളടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് സംഘാടകര്‍ ഇറക്കിവിടുകയായിരുന്നു. മുറി ഒഴിവില്ലെന്ന് കാണിച്ചാണ് ഇന്നലെ അര്‍ദ്ധരാത്രി ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടത്. പകരം മുറി ലഭ്യമാക്കാന്‍ കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ സഹകരിച്ചില്ലെന്ന് ഡോ മുഹമ്മദ് പരാതിപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് ഡോ മുഹമ്മദ് അഷ്‌റഫ് നാട്ടിലേക്ക് തിരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായാണ് ഡോ മുഹമ്മദ് റാഞ്ചിയിലെത്തിയത്. അടുത്ത വര്‍ഷത്തെ ദേശീയ ഗെയിംസ് കേരളത്തില്‍ നടക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനു കൂടിയായിരുന്നു സെക്രട്ടറി ദേശീയ ഗെയിംസിനെത്തിയത്.