ഇന്ത്യന്‍ സ്ക്വാഷ് താരം ദീപിക പള്ളിക്കലിന് തൊല്വി. ടെക്സാസ് ഓപ്പണ്‍ സ്ക്വാഷ് ടൂര്‍ണമെന്റിന്റെ ഫൈനലിന് ഈജിപ്ഷ്യന്‍ താരം ന്യൂറ എന്‍ ഷെര്ബിനിയാണ് ഫൈനലിന് ദീപികയെ തറപറ്റിച്ചത്. 48 മിനിട്ട് നീണ്ട പോരാട്ടത്തിന് ആദ്യസെറ്റ് കൈവിട്ട ഈജിപ്ഷ്യന്‍ താരം 7-11, 11-5, 7-11 നാണ് ദീപികയെ തൊല്‍പ്പിച്ചത്.
അട്ടിമറി വിജയത്തൊടെയാണ് ദീപിക പള്ളിക്കല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. അയര്‍ലന്‍ഡിന്റെ മാദെലിന് പെറിയെയാണ് ദീപിക ശക്തമായ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. മുമ്പ് മൂന്നു തവണ ദീപികയും നൂര്‍ അല്‍ ഷെര്‍ബിനിയും ഏറ്റുമുട്ടിയപ്പോള്‍ മൂന്നുവട്ടവും ജയം ഈജിപ്ത്തുകാരിക്കൊപ്പമായിരുന്നു