ബ്രസീല്‍ ക്ളബായ ഫ്ളുമിന്സിനായി കളിക്കുന്ന പോര്‍ച്ചുഗീസ് ഫുട്ബോളര് ഡെക്കോ ഉത്തേജക മരുന്നുപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്.
മാര്‍ച്ചില്‍ നടന്ന മത്സരത്തിനുശേഷം നടത്തിയ ഡോപിംഗ് ടെസ്റ്റിലാണ് ഡെക്കോ കുടുങ്ങിയത്. എന്നാല്‍ വിറ്റാമിന്‍ ക്യാപ്സൂളുകള് മാത്രമാണ് അദ്ദേഹം കഴിച്ചതെന്നും നിരോധിത ഉത്തേജകം അടങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും മരുന്നുകള്‍ നല്കിയ ഫാര്‍മസിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഡെക്കോയെന്നും ഇവര്‍ പറഞ്ഞു.