ടെന്നിസ്: ഡോക്കോവിക്കിന് ഇരുപതാം ജയം

തിങ്കള്‍, 28 മാര്‍ച്ച് 2011 (16:17 IST)
PRO
PRO
സെര്‍ബിയയുടെ നൊവാക് ഡോക്കോവിക്ക് വിജയയാത്ര തുടരുന്നു. ഏറ്റവും ഒടുവില്‍ സോണി എറിക്സണ്‍ ഓപ്പണില്‍ ജയിംസ് ബ്ലേക്കിനെയാണ് ഡോക്കോവിക്ക് പരാജയപ്പെടുത്തിയത്.

ബ്ലേക്കിനെ 6-2, 6-0 എന്നീ സെറ്റുകള്‍ക്കാണ് ഡോകോവിക് പരാജയപ്പെടുത്തിയത്. ഈ വര്‍ഷം ഡോകോവിക്ക് തുടര്‍ച്ചയായി നേടുന്ന ഇരുപതാം വിജയമാണ് ഇത്.

നദാലിനെ കീഴടക്കി കഴിഞ്ഞ ആഴ്ച ഡോക്കോവിക്ക് ഇന്ത്യന്‍ വെല്‍‌സ് കിരീടം നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക