ദക്ഷിണ മേഖലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ തമിഴ്‌നാടിന്റ വെല്ലുവിളി മറികടന്നു കേരളം കിരീടമണിഞ്ഞു. 52 സ്വര്‍ണവും 46 വെള്ളിയും 37 വെങ്കലവുമടക്കം 883.5 പോയിന്റു നേടിയാണ് കേരളം ഓവറോള്‍ ചാമ്പ്യന്മാരായത്. കഴിഞ്ഞ വര്‍ഷം കൈവിട്ട കിരീടമാണ് കേരളം തിരിച്ചുപിടിച്ചത്. മൂന്നു ദിവസമായി എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 883.5 പോയിന്റ് നേടിയാണ് ആതിഥേയരായ കേരളം കിരീടം സ്വന്തമാക്കിയത്. 796 പോയിന്റുമായി തമിഴ്‌നാടും പൊരുതി രണ്ടാം സ്‌ഥാനത്തെത്തി 41 സ്വര്‍ണവും 42വെള്ളിയും 36 വെങ്കലവുമാണ് തമിഴ്നാട് നേടിയത്. 493.5 പോയിന്റ് നേടി കര്‍ണാടകയാണ് മൂന്നാം സ്‌ഥാനത്തെത്തി. 233 പോയിന്റുകളുമായി ആന്ധ്രാപ്രദേശ് നാലാമതും 63 പോയിന്റുമായി പുതുച്ചേരി ഏറ്റവും പിന്നിലുമായി.
പെണ്‍കുട്ടികളുടെ അണ്ടര്‍ 16, അണ്ടര്‍ 18, അണ്ടര്‍ 20 വിഭാഗത്തിലും കേരളം ചാമ്പ്യന്‍മാരായി. ആണ്‍കുട്ടികളുടെ അണ്ടര്‍ 16, 18, എന്നീ വിഭാഗങ്ങളിലും കേരളമാണ് ചാമ്പ്യന്‍മാര്‍. പെണ്‍കുട്ടികളുടെ 14 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ തമിഴ്‌നാടും ആണ്‍കുട്ടികളില്‍ ആന്ധ്രാപ്രദേശും അണ്ടര്‍ 20 യില്‍ തമിഴ്‌നാടും ചാമ്പ്യന്മാരായി. അവസാന ദിനമായ ബുധനാഴ്ച നാലു റെക്കോഡുകളാണ് പിറന്നത്. ഇതില്‍ രണ്ടെണ്ണം കേരളം സ്വന്തമാക്കി. പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന പ്രകടനവുമായി കേരളത്തിന്റെ എബിന്‍ സണ്ണി താരമായി. 18 വയസില്‍ താഴെയുള്ളവരുടെ പോള്‍വാള്‍ട്ടില്‍ 4.55 മീറ്റര്‍ മറികടന്നാണ് എബിന്‍ പുത്തന്‍ റെക്കോഡിട്ടത്.
പെണ്‍കുട്ടികളുടെ 16 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ആയിരം മീറ്ററില്‍ എറണാകുളം മേഴ്‌സി കുട്ടന്‍ അത്‌ലറ്റിക്‌സ് അക്കാദമിയിലെ താരമായ ഒലീവിയ ആന്‍മരിയ 2011 ലെ സ്വന്തം റെക്കോഡാണ് തകര്‍ത്തത്. 14 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ 600 മീറ്ററില്‍ അനിലാ വേണു, 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പെന്‍ന്റാത്‌ലനില്‍ ഡിബി സെബാസ്‌റ്റ്യന്‍, പെണ്‍കുട്ടികളുടെ 18 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ 200 മീറ്ററില്‍ രഞ്‌ജിത, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വി.വി ജിഷ, ഹാമ്മര്‍ത്രോയില്‍ ആതിര മുരളീധരന്‍, 5000 മീറ്ററില്‍ താര എം.ഡി, ഹെപ്‌റ്റാത്തലണില്‍ പി.ജി.അദീന. 16 വയസില്‍ താഴെ 1000 മീറ്ററില്‍ സ്‌റ്റെജിന്‍ സറ്റീഫന്‍, പെന്‍ന്റാത്‌ലനില്‍ മെയ്‌മോന്‍ പൗലോസ്, 18 വയസില്‍ താഴെ 1500 മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍ പി., 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അരുണ്‍ ഗംഗാധരന്‍, 20 വയസില്‍ താഴെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനീസ് റഹ്‌മാന്‍ എന്നിവരും കേരളത്തിനു വേണ്ടി സ്വര്‍ണം നേടി.