ജാപ്പനീസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ രണ്ടാം റൗണ്ടില്‍ പി വി സിന്ധു പുറത്തായി. ജപ്പാന്റെ അകാനെ യാമാഗുചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു കീഴടങ്ങിയത്.
അതെസമയം മലയാളി താരം എച്ച് എസ് പ്രണോയും കെ ശ്രീകാന്തും പുരുഷവിഭാഗം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അമ്പത്തിയാറാം റാങ്കുകാരനായ പ്രണോയ് രണ്ടാം റൗണ്ടില്‍ ഒമ്പതാം റാങ്കുകാരനെയാണ് പരാജയപ്പെടുത്തിയത്.
ഡാനിഷ് താരം യാന്‍ ഓജോര്ജിന്സണിനെയാണ് മൂന്ന് ഗെയിം നീണ്ടപോരാട്ടത്തില്‍ 53 മിനിറ്റ് കൊണ്ട് പ്രണോയ് അട്ടിമറിച്ചത്.