ചോദ്യം ഇഷ്ടമായില്ല, വാന്‍ ഗാല്‍ ചെയ്തതെന്തെന്ന് അറിയേണ്ടേ?

വെള്ളി, 25 ഡിസം‌ബര്‍ 2015 (13:41 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായ ലൂയിസ് വാന്‍ ഗാല്‍ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം അതിരുകടന്നതില്‍ അരിശം‌പൂണ്ടാണ് വാന്‍ ഗാല്‍ ഇറങ്ങിപ്പോയത്.
 
ക്ലബില്‍ വാന്‍ ഗാലിന്‍റെ ഭാവിയെന്താകുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് ലൂയിസ് വാന്‍ ഗാലിനെ ചൊടിപ്പിച്ചത്. മാഞ്ചസ്റ്ററിന്‍റെ തുടര്‍ച്ചയായ പരാജയമാണ് വാന്‍ ഗാലിന്‍റെ സിംഹാസനത്തിന് ഇളക്കം തട്ടിച്ചിരിക്കുന്നത്.
 
ക്ലബില്‍ സ്ഥാനം നിലനിര്‍ത്തുന്നതിനായി രണ്ടുമത്സരങ്ങള്‍ മാത്രമാണ് ക്ലബ് അനുവദിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക