ഗോള്‍കീപ്പര്‍ ബെര്‍ട്ട് ട്രായുറ്റ് അന്തരിച്ചു

Webdunia
ശനി, 20 ജൂലൈ 2013 (10:34 IST)
PRO
PRO
വിഖ്യാത ഗോള്‍കീപ്പര്‍ ബെര്‍ട്ട് ട്രായുറ്റ് (89) അന്തരിച്ചു. ഒന്നര ദശകത്തോളം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍കീപ്പറായി ആരാധകരെ ആവേശം കൊള്ളിക്കുകയും തന്റെ കേളി മികവ് കൊണ്ട് മാഞ്ചസ്റ്ററിന്‍ പ്രസിദ്ധി വര്‍ദ്ധിപ്പിക്കുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു ട്രായുറ്റ്.

1949 മുതല്‍ 64 വരെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്നു ബെര്‍ട്ട് ട്രായുറ്റ്. പന്തിന്റെ ദിശ കൃത്യമായി നിര്‍ണയിക്കുവാനുള്ള ശേഷിയാണ് മറ്റു ഗോള്‍ കീപ്പര്‍മാരില്‍ നിന്ന് അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നത്.

ഗ്രൗണ്ട് ബോളുകളും ഹൈബോളികളും അദ്ദേഹത്തിന്റെ നീണ്ട കൈകളില്‍ എന്നുംഭദ്രമായിരുന്നു. അപ്രതീക്ഷിതമായ ഷോട്ടുകള്‍ കൊണ്ട് ട്രായുറ്റിനെ കബളിപ്പിക്കാനും കഴിഞ്ഞിട്ടില്ല.അത്രയ്ക്ക് തികവാര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ ഗ്രൗണ്ട് റീഡിംഗ്.

1949- ല്‍ ആണ് അദ്ദേഹം സിറ്റിയിലെത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ആ ട്രാന്‍സ്ഫര്‍ സിറ്റിയുടെ ആരാധകര്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. എന്നാല്‍ തന്റെ കളിമികവും സ്വഭാവശുദ്ധിയുടെ കൊണ്ട് എതിര്‍പ്പുകളെ മറകടക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

1956- ലെ എഫ് എ കപ്പ് ഫൈനലില്‍ ബ്രിര്‍ഹംഹാമിനെതിരെ കളിക്കുമ്പോള്‍ അദ്ദഹത്തിന്റെ കഴുത്തിന് ഗുരുതരമായ പരിക്കേറ്റെങ്കിലും ഫൈനല്‍ അവസാനിക്കുന്നത് വരെ അദ്ദേഹം കളിക്കളത്തില്‍ തന്നെയായിരുന്നു.