ഗുസ്തിയെ ഒഴിവാക്കിയ നടപടി റദ്ദാക്കണമെന്ന് കായികമന്ത്രാലയം
വ്യാഴം, 14 ഫെബ്രുവരി 2013 (11:18 IST)
PRO
ഗുസ്‌തിയെ ഒളിമ്പിക്‌സില്‍നിന്നു പുറത്താക്കിയ തീരുമാനത്തില്‍നിന്നു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പിന്‍മാറുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഒഴിവാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രാലയം ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിക്ക് കത്തെഴുതി.
ഐഒസിയുടെ തീരുമാനം ഗുസ്തി താരങ്ങളെ അപമാനിക്കുന്നതാണെന്നും ഈ കായിക ഇനത്തെ ഇല്ലാതാക്കാന്‍ കാരണമാകുമെന്നും കത്തില്‍ പറയുന്നു. റെസ്‌ലിംഗ് ഫെഡറേഷനുമായി ചേര്‍ന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയില്‍ സമ്മര്‍ദം ചെലുത്തുമെന്ന് റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.
ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ താല്‍കാലിക പ്രസിഡന്റ് വിജയ് കുമാര്‍ മല്‍ഹോത്ര റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഗുസ്‌തിയെ 2020 ഒളിമ്പിക്‌സില്‍നിന്ന് ഒഴിവാക്കിയ തീരുമാനത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സുശീല്‍ കുമാര്‍ നിരാശ പ്രകടിപ്പിച്ചു.
2008 ലെ ബെയ്‌ജിംഗ് ഒളിമ്പിക്‌സില്‍ വെങ്കലം കഴിഞ്ഞ വര്‍ഷം നടന്ന ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിയും നേടാന്‍ സുശീല്‍ കുമാറിനായിരുന്നു. ഒളിമ്പിക്‌സില്‍ രണ്ടു തവണ വ്യക്‌തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണു സുശീല്‍ കുമാര്‍.
സെപ്‌റ്റംബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടക്കുന്ന ജനറല്‍ മീറ്റിംഗിലോ മേയില്‍ റഷ്യയില്‍ നടക്കുന്ന ഐഒസി. എക്‌സിക്യൂട്ടീവ് മീറ്റിംഗിലോ മാത്രമേ ഇനിയെന്തെങ്കിലും സാധ്യമാകു.