ഓരോ കളിയിലും താന്‍ എതിരാളികളുടെ ലക്‍ഷ്യമാകാറുണ്ട്. അതുകൊണ്ടു തന്നെ മുന്‍കോപം വരിക സാധാരണമാണെന്നാണ് ക്രിസ്റ്റിയാനോയുടെ ന്യായീകരണം. സ്വയം നിയന്ത്രിക്കാന്‍ താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും ഇത് നടന്നില്ലെന്ന് വരും. സ്റ്റേഡിയത്തിലെ സാഹചര്യവും കളിയുടെ പ്രാധാന്യവും ഇതിനെ സ്വാധീനിക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ക്കുന്നു.
ഏതായാലും നല്ല കുട്ടിയാകാനുള്ള ക്രിസ്റ്റിയാനോയുടെ തീരുമാനത്തിന് സഹകളിക്കാര്‍ നല്ല പ്രോത്സാഹനമാണ് നല്‍കുന്നത്. ഫിഫയുടെ കഴിഞ്ഞ കൊല്ലത്തെ മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് മാഞ്ചസ്റ്ററിന്‍റെ നേടുംതൂണായ ക്രിസ്റ്റിയാനോ.
2012 വരെയാണ് ക്രിസ്റ്റിയാനോയ്ക്ക് മാഞ്ചെസ്റ്ററുമായി കരാറുള്ളത്. ഇടയ്ക്ക് ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നതായി അഭ്യൂഹം പരന്നിരുന്നു. 10.5 കോടി പൌണ്ടാണ് ക്രിസ്റ്റിയാനോയ്ക്ക് വേണ്ടി റയല്‍ വാഗ്ദാനം ചെയ്തത്.