ശ്രീലങ്കന്‍ വിരുദ്ധ വികാരം ശക്തമാകുന്ന സാഹചര്യത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി മാറ്റണമെന്നു കേന്ദ്രമന്ത്രി ജി കെ വാസന്. മറ്റു കോമണ്‍വെല്‍ത്ത് രാജ്യങ്ങളും വേദി മാറ്റാന്‍ ആവശ്യപ്പെടണമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്കരിക്കണമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് അന്തിമ തീരുമാനമെടുക്കുമെന്നു കേന്ദ്രമന്ത്രി വി നാരായണ സ്വാമി. വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദുമായി ആലോചിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. വാസന് ഉന്നയിച്ചതു വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.