കോപ്പ അമേരിക്ക: പെറുവിന് മൂന്നാം സ്ഥാനം

Webdunia
ഞായര്‍, 24 ജൂലൈ 2011 (10:56 IST)
കോപ്പാ അമേരിക്ക ഫുട്ബോളില്‍ പെറുവിന് മൂന്നാം സ്ഥാനം. വെനസ്വേലയെയാണ് പെറു പരാജയപ്പെടുത്തിയത്.

വെനസ്വേലയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് പെറു പരാജയപ്പെടുത്തിയത്. പൌളോ ഗ്വരീരോ നേടിയ ഹാട്രിക്കാണ് പെറുവിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. വെനസ്വേലയ്ക്കെതിരായ ഹാട്രിക്കോടെ പൌളോ ഗ്വരീരോ അഞ്ചുഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായി.

പെറുവിന് വേണ്ടി വില്യം ചിറോക്ക് ഒരു ഗോള്‍ നേടി. ജുവാന്‍ അരങ്കോയാണ് വെനസ്വേലയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.