കോപ്പ അമേരിക്ക: കൊളംബിയയെ അട്ടിമറിച്ച് കോസ്റ്റാറിക്കയ്ക്ക് അഭിമാനത്തോടെ മടക്കം

ഞായര്‍, 12 ജൂണ്‍ 2016 (10:49 IST)
കോപ അമേരിക്ക ഫുട്‌ബാളില്‍ കൊളംബിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകർത്ത് കോസ്റ്റാറിക്കയ്ക്ക് അഭിമാനത്തോടെ മടക്കം. അതേസമയം, ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച  കൊളംബിയ നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ഇതോടെ കോസ്റ്റാറിക്ക ടൂർണമെന്‍റിൽ നിന്ന് പുറത്തായി.
 
കളിയുടെ രണ്ടാം മിനറ്റില്‍ തന്നെ ഉജ്വലമായൊരു ലോഗ് റേഞ്ചറിലൂടെ യൊഹാന്‍ വെനേഗാസാണ് കൊളംബിയൻ വലകുലുക്കിയത്. ഏഴാം മിനിറ്റില്‍ തന്നെ ഫ്രാങ്ക് ഫാബ്രയിലൂടെ കൊളംബിയ ഗോള്‍ മടക്കി. മുപ്പത്തിനാലാം മിനിറ്റില്‍ ഫാബ്രയിലൂടെ വീണ സെല്‍ഫ് ഗോളില്‍ കോസ്റ്ററിക്ക വീണ്ടും ലീഡ് ഉയര്‍ത്തി.
 
അമ്പത്തിയെട്ടാം മിനിറ്റില്‍ സെല്‍സൊ ബോര്‍ഗസ് കോസ്റ്റാറിക്കയുടെ ലീഡുയര്‍ത്തി. എഴുപത്തി മൂന്നാം മിനിറ്റില്‍ മാര്‍ലോസ് മൊരേനോ ഒരു ഗോള്‍ മടക്കിയെങ്കിലും മത്സരഫലത്തെ അത് ബാധിച്ചില്ല.
 

വെബ്ദുനിയ വായിക്കുക