കോടതിയില്‍ ഹാജരാവാന്‍ മെസ്സിക്ക് സമന്‍സ്

വെള്ളി, 21 ജൂണ്‍ 2013 (10:56 IST)
PRO
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടകേസില്‍ സെപ്റ്റംബര്‍ 17 ന് കോടതിയില്‍ ഹാജരാവാന്‍ ബാഴ്‌സലോണതാരം ലയണല്‍ മെസ്സിക്ക് സ്‌പെയ്ന്‍ കോടതിയുടെ സമന്‍സ്.

മെസ്സിക്കും പിതാവ് ജോര്‍ജ്ജെയ്ക്കുമെതിരെ 40 ലക്ഷം യൂറോയുടെ നികുതിവെട്ടിപ്പ് ആരോപിച്ച് രണ്ടാഴ്ച മുമ്പാണ് സ്‌പെയിനിലെ നികുതിവകുപ്പ് അധികൃതര്‍ നിയമ നടപടി ആരംഭിച്ചത്.

താന്‍ നിരപരാധി ആണെന്നും വെട്ടിപ്പു നടത്തിയിട്ടില്ലെന്നുമായിരുന്നു 25 കാരനായ അര്‍ജന്റീന ക്യാപ്റ്റന്റെ നിലപാട്.പ്രശ്‌നത്തില്‍ ബാഴ്‌സലോണ ക്ലബ്ബ് അധികൃതരും മെസ്സിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

താരവും പിതാവും തെറ്റായ രേഖകള്‍ ഹാജരാക്കി മുന്നു തവണ നികുതി വെട്ടിപ്പ് നടത്തിയതായാണ് സ്പാനിഷ് അധികൃതരുടെ ആരോപണം.സ്‌പെയിനിലെ നിയമപ്രകാരം ആരോപണം തെളിയിക്കപ്പെട്ടാല്‍ മെസ്സിക്ക് ആറുവര്‍ഷം വരെ തടവും വന്‍തുക പിഴയും ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണിത്.

വെബ്ദുനിയ വായിക്കുക