ഒളിംപിക്സ് വേദിയില്‍ വനിതാബാന്‍ഡ് അംഗങ്ങളെ ചാട്ടവാറിന് തല്ലിച്ചതച്ചു
വ്യാഴം, 20 ഫെബ്രുവരി 2014 (12:38 IST)
PRO
റഷ്യയിലെ ഫെമിനിസ്റ്റ് സംഗീതബാന്‍ഡായ പുസി റയോട്ട് അംഗങ്ങളെ പൊലീസ് ചാട്ടവാര്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുച്ചിനെതിരെ ഇവര്‍ മോസ്‌കോയിലെ കത്തീഡ്രല്‍ അള്‍ത്താരയില്‍ പ്രതിഷേധിച്ചത് വിവാദമായിരുന്നു. പ്രതിഷേധിച്ചു പാടിയ മൂന്നു വനിതകള്‍ക്കാണ് തടവുശിക്ഷ ലഭിച്ചത്.
പുസി റയോട്ട് എന്ന സംഘടനയിലെ മരിയൊ അരിയോയിന, നതേഷ്ട ടോലൊകോനികോവ, എകാടെരിന സമുസ്റ്റേവിച്ച് എന്നീ പ്രവര്‍ത്തകര്‍ക്കാണു കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്.ഫെബ്രുവരി 21നാണു സംഭവം.
സോച്ചിലെ ശൈത്യകാല ഒളിംപിക്സ് നടക്കുന്ന വേദിയിലായിരുന്നു പുതിയ പ്രതിഷേധം നടത്തിയത്. അവിടെയാണ് ഇവര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരകളായത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനെയും പൊലീസ് ചാട്ടവാറിന് അടിച്ചു.