ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയെ മേരി കോം നയിക്കും
വെള്ളി, 2 മാര്‍ച്ച് 2012 (16:22 IST)
PRO
PRO
ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മേരി കോം നയിക്കും. മംഗോളിയയിലെ ഉള്‍ത്താന്‍ ബട്ടൂരില്‍ 16 മുതല്‍ 26 വരെയാണ് ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.
ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ വനിതാ ബോക്‌സിംഗില്‍ ഇന്ത്യ എപ്പോഴും മികവ് കാട്ടാറുണ്ട്. അഞ്ചു തവണ ലോക ചാമ്പ്യനായ മേരി കോമും എല്‍ സരിതാ ദേവിയുമാണ് ഇന്ത്യയുടെ ശ്രദ്ധേയ താരങ്ങള്‍.
ടീം: പിങ്കി ജാംഗ്ര (48 കിലോഗ്രാം), മേരി കോം (51 കിലോ ഗ്രാം), സോണിയ ലാഥര്‍ (54 കിലോ ഗ്രാം), മന്ദാകിനി ചാനു (57 കിലോ), എല്‍ സരിതാ ദേവി (60 കിലോ), മീനാ റാണി (64 കിലോ), മോണിക ഷോണ്‍ (69 കിലോ), പൂജാ റാണി (75 കിലോ), ഭാഗ്യബതി കചാരി (81 കിലോ), കവിതാ ചാഹല്‍ (81 കിലോ).