ഏഷ്യന്‍ ഒളിമ്പിക്സ് യോഗ്യത: ശിവയ്ക്ക് സ്വര്‍ണം

വ്യാഴം, 12 ഏപ്രില്‍ 2012 (17:59 IST)
PRO
PRO
ഇന്ത്യയുടെ ബോക്സിംഗ് താരം ശിവ ഥാപയ്ക്ക് ഏഷ്യന്‍ ഒളിമ്പിക്സ് യോഗ്യതാ ടൂര്‍ണമെന്റില്‍ സ്വര്‍ണം. കസാഖിസ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 56 കിലോ വിഭാഗത്തിലാണ് ശിവ ഒന്നാമതെത്തിയത്. സിറിയയുടെ വെസ്സം സലമാനയെയാണ് ശിവ പരാജയപ്പെടുത്തിയത്.

പതിനെട്ടുകാരനായ ശിവ ഒളിമ്പിക്സ് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ കായികതാരമെന്നെ ബഹുമതി സ്വന്തമാക്കിയിരുന്നു. ജപ്പാന്‍ താരം സതോഷി സിമിസുവിനെ പരാജയപ്പെടുത്തിയായിരുന്നു ശിവ ഒളിമ്പിക്സ് യോഗ്യതയോടെ ഫൈനലിലെത്തിയത്.

ശിവ 2010ലെ യൂത്ത് ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക