എത്ര വിചിത്രമായ ആചാരങ്ങള്‍; സ്പോര്‍ട്സിലുമുണ്ടോ ഇത്തരം ആചാരങ്ങള്‍?

ചൊവ്വ, 19 ഫെബ്രുവരി 2013 (13:42 IST)
PRO
കരുത്ത് മാത്രം മാറ്റുരയ്ക്കുന്ന കായിക ലോകത്ത് പോലും അന്ധവിശ്വാസങ്ങള്‍ കൊടികുത്തി വാഴുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതിന്റെ ഏറ്റവും വലിയ ഒരുദാഹരണമാണ് രാജ്യം മുഴുവന്‍ അടിമപ്പെട്ട വിജയം പ്രവചിക്കുന്ന മണിത്തത്തയും പോള്‍ നീരാളിയും ഡോള്‍ഫിനുകളും മറ്റും.

പല കളിക്കാരും പരിശീലകരും ഇപ്പോഴും അന്ധവിശ്വാസങ്ങളുടെ ലോകത്തു തന്നെയാണ്‌. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്കും ജ്യോത്സ്യത്തിനും ദുര്‍മന്ത്രവാദത്തിനുമെല്ലാം കായിക ലോകത്ത്‌ അനുയായികള്‍ക്ക്‌ പഞ്ഞമില്ല. ഒളിമ്പിക്സില്‍ പലപ്പോഴും കളിക്കാനെത്തുന്ന ഓരോ കളിക്കാരനുമൊപ്പം അന്ധവിശ്വാസങ്ങളുടെ ഓരോ പെട്ടികൂടി ഉണ്ടെന്നുറപ്പ്‌.

കൈയിലും കഴുത്തിലും ചരടുകള്‍ കെട്ടി കളത്തിലിറങ്ങുന്ന ശ്രീശാന്ത് മുതല്‍ ബാറ്റിംഗിനായി പാഡണിഞ്ഞു കാത്തിരിക്കുമ്പോള്‍ ഡ്രസിങ് റൂമിലെ ഇരിപ്പിടത്തില്‍ നിന്ന് മാറിയിരിക്കാന്‍ ഒരു സമ്മതിക്കാത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ ഓരോ അന്ധവിശ്വാസങ്ങള്‍ സൂക്ഷിക്കുന്നവരാണ്.

സോക്സ് ഊരാത്ത സെറീന

കാലുകള്‍ക്ക് ഏറെ ആയാസം നല്‍കുന്ന ടെന്നിസില്‍ ഓരോ കളിയിലും സോക്സുകള്‍ മാറ്റുന്നതാണ് കളിക്കാരുടെ പതിവ് എന്നാല്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് ഒരു ടൂര്‍ണമെന്റില്‍ മുഴുവന്‍ ഒരു ജോഡി സോക്സ് മാത്രമേ ഉപയോഗിക്കുകയുള്ളൂ. സോക്സ് മാറിയാല്‍ അത് നിര്‍ഭാഗ്യം കൊണ്ട് വരുമെന്നാണ് അവരുടെ വിശ്വാസം.

ഭാഗ്യം കൊണ്ട് വരുന്ന...

ബാസ്കറ്റ്ബോള്‍ ഇതിഹാസം മൈക്കിള്‍ ജോര്‍ദാന്‍ ഏത് ടീമിലായാലും ധരിക്കുക താന്‍ നോര്‍ത്ത് കരൊളിനയില്‍ ലീഗില്‍ ആദ്യമായി ധരിച്ച അതേ ഷോര്‍ട്സ് ആണ്.

ബിസ്കറ്റ് തിന്നുന്ന വിശ്വാസം

ബ്രിയാന്‍ ഉള്‍ച്ചര്‍ എന്ന അമേരിക്കന്‍ ഫുട്ബോള്‍ ലൈന്‍ ബേക്കറാണ്‍ തന്റെ അന്ധവിശ്വാസത്താല്‍ ഒരു പേരുപോലും ലഭിച്ചത്. ബിസ്കറ്റ് രാക്ഷസന്‍ എന്നര്‍ഥം വരുന്ന കുക്കീ മോണ്‍സ്റ്റര്‍ എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. എല്ലാ കളി തുടങ്ങുന്നതിനു മുന്‍പും ഭാഗ്യം വരാനായി അദ്ദേഹം മധുരമുള്ള ചോക്ലേറ്റ് ബിസ്കറ്റ് കടിച്ച് മുറിച്ച് അകത്താക്കും. അതും രണ്ടെണ്ണം മാത്രം.

അടുത്ത പേജ്- മൂത്രമൊഴിക്കുന്ന വിശ്വാസം

PRO


റുമാനിയയുടെ മുന്‍താരം ആഡ്രിയാന്‍ മുട്ടു കൂടോത്രം ഏല്‌ക്കാതിരിക്കാന്‍ അടിവസ്‌ത്രം തലതിരിച്ച്‌ ധരിക്കുമായിരുന്നു. അര്‍ജന്റീനയുടെ മുന്‍ ഗോളി ഗോയ്‌ക്കോഷ്യയാകട്ടെ പെനല്‍റ്റി നേരിടാന്‍ ക്രോസ്‌ബാറിനു കീഴെ എത്തും മുമ്പെ ഷോര്‍ട്‌സ്‌ അല്‌പമൊന്നുയര്‍ത്തി മൂത്രമൊഴിക്കും

ചുവന്ന കടുവ

സുപരിചിതമായ കാഴ്ചയാണ് ടൈഗര്‍ വുഡ്സ് തന്റെ ചുവന്ന ടീഷര്‍ട്ടും കറുത്ത പാന്റും ധരിച്ച് ഗോള്‍ഫ് കളിക്കുന്നത്. അദ്ദേഹത്തിന് ചുവന്ന വസ്ത്രം ധരിച്ചാല്‍ എല്ലാ ഭാഗ്യവും കൈവരുമെന്ന് അമ്മയാണ് ഉപദേശിച്ചതത്രെ. ടൂര്‍ണ്ണമെന്റിലെ അവസാന റൌണ്ടില്‍ ചുവന്ന ഡ്രസിഡാതെ ഒരിക്കലും ഇദ്ദേഹം മറക്കാറില്ല.

ഡോ.മന്ത്രവാദി

ഇക്വഡോറിയന്‍ ദേശീയ സോസര്‍ ടീം തീരുമാനിച്ചു വിജയമെന്നത് തങ്ങളുടെ കഴിവു കൊണ്ട് മാത്രം ലഭിക്കുന്ന സംഭവമല്ല അതിനു കുറച്ച് ആത്മാക്കളുടെ സഹായം കൂടി വേണം. അതിനായ് അവര്‍ ടീമില്‍ കോച്ചിനൊപ്പം ഒരു മന്ത്രവാദിയെക്കൂടി വെച്ചു. ഒരു വൂഡു മാസ്റ്ററെ.

2006ല്‍ വേള്‍ഡ് കപ്പ് നടന്ന 12 സ്റ്റേഡിയത്തിലും മന്ത്രവാദിയുടെ പ്രത്യേക പ്രാര്‍ഥനകളും നടന്നു. ഏതായാലും ഇക്വഡോര്‍ രണ്ടു കളികളില്‍ വിജയിക്കുകയും ചെയ്തു.

സോറി മൈ ഡീയര്‍ ഗോള്‍ പോസ്റ്റ്

ഐസ് ഹോക്കിയില്‍ ലോകം കണ്ട മികച്ച ഒരു ഗോള്‍കീപ്പറാണു കാന്‍ഡക്കാരനായ പാട്രിക്ക് റോയി‍. ഒരു ഗോള്‍കീപ്പറുടെ ഏറ്റവുമടുത്ത ആള്‍ക്കാരാണ് ഗോള്‍ പോസ്റ്റുകള്‍ കാ‍രണം വലയില്‍ പന്ത് വീഴാതെ അവര്‍ ഗോള്‍കീപ്പറെ സഹായിക്കും എന്നാല്‍ പോസ്റ്റുകളോടുള്ള സ്നേഹം കൊണ്ട് രാത്രി മുഴുവന്‍ സംസാരിച്ചിരുന്നാ‍ലോ. അതാണ് പാട്രിക്ക് റോയിക്ക് ഏറ്റവും ഇഷ്ടം.

അടുത്ത പേജ്- ഇവിടെ കളിക്കുന്നത് അന്ധവിശ്വാസം

PRO
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ആദ്യം ധരിക്കുന്നത് ഇടതു കാലിലെ പാഡാണ് വലതുകാലില്‍ ധരിക്കുന്ന പാഡ് തന്റെ സഹോദരന്‍ നല്‍കിയതും. ഒരു രക്ഷയുമില്ലാതെ വരുമ്പോള്‍ മാത്രമെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ ബാറ്റ് മാറ്റുകയുള്ളൂ. ഇന്ത്യന്‍ മുന്‍‌ ക്യാപ്റ്റനായ സൌരവ് ദാ‍ദയാണെങ്കില്‍ തന്റെ കൈവശം ഒരു ചുവന്ന തൂവാല കരുതുമത്രെ. മൊഹമ്മദ് അസറുദ്ദീന്‍ തന്നെ ബാധിക്കുന്ന നെഗറ്റീവ് എനര്‍ജിയെ കുറയ്ക്കുന്നതിനായി ഒരു കറുത്ത സ്കാര്‍ഫും കൈയ്യില്‍ കരുതും. ശ്രീലങ്കന്‍ പേസ് ബൌളര്‍ ലസിത് മലിംഗ ഓരോ ബോളു പായിക്കുന്നതിനു മുന്‍പ് അതില്‍ ഉമ്മ കൊടുക്കാന്‍ മറക്കാറില്ലത്രെ.

സെവാഗ് ഏറ്റവുമധികം ധരിക്കാന്‍ ഇഷ്ടപ്പെടുന്നത് നമ്പറില്ലാത്ത ജഴ്സിയാണത്രെ. ജൂലൈ ഏഴിനാണ് നമ്മുടെ ധോണി ഭൂജാതനായത് അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ ജഴ്സി നമ്പര്‍ എത്രയാണെന്ന് ഇനി പറയേണ്ടല്ലോ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്തെയിടെ ജഴ്‌സി ഉപേക്ഷിച്ചു. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ട്വന്റി20 പരമ്പരയില്‍ ഇന്ത്യ തോറ്റതോടെയാണു ബോര്‍ഡിനെ അന്ധവിശ്വാസം പിടികൂടിയത്. തോറ്റതോടെ ടീമംഗങ്ങള്‍ക്കു നല്‍കിയ നിക്കിയുടെ പുതിയ ട്വന്റി20 ജഴ്‌സി പിന്‍വലിക്കുകയാണ് ബോര്‍ഡ് ചെയ്തത്.

അതുവരെ ഉപയോഗിച്ചിരുന്ന ജഴ്‌സി തുടര്‍ന്നും ഉപയോഗിക്കാന്‍ നിര്‍ദേശവും നല്‍കി. ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയ അന്ന് ഉപയോഗിച്ചിരുന്ന ജഴ്‌സി തന്നെയാണു ധരിച്ചു പോന്നിരുന്നത്. കപ്പ് നേടാന്‍ ആ ജഴ്‌സി സഹായിക്കുമെന്നാണു ബോര്‍ഡിന്റെ വിശ്വാസം. അത് അവരെ രക്ഷിക്കട്ടെ.

പോളും മണിത്തത്തയും തമ്മില്‍ യുദ്ധം

പോള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നീരാളി 2010 ലെ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ സ്പെയിന്‍ വിജയിയാവും എന്ന് പ്രവചിച്ചിരുന്നു. പോള്‍ താമസിക്കുന്ന ടാങ്കിലേക്ക് രണ്ടു ചില്ല് പെട്ടികള്‍ താഴ്ത്തുന്നു. ഇതില്‍ ഒരു പെട്ടിയില്‍ ഒരു ടീമിന്റെ കൊടിയുടെ ചിത്രവും മറ്റേ പെട്ടിയില്‍ എതിര്‍ ടീമിന്റെ കൊടിയുടെ ചിത്രവും ഒട്ടിക്കും.

രണ്ടു പെട്ടിയിലും പോളിനുള്ള ഭക്ഷണവും വെച്ചിട്ടുണ്ട്. പോള്‍ ആദ്യം തുറക്കുന്ന പെട്ടി പ്രതിനിധാനം ചെയ്യുന്ന ടീം ജയിക്കുമെണു പ്രവചനത്തിന്റെ രീതി. പോള്‍ പ്രവചിച്ചതൊന്നും തെറ്റിയിട്ടില്ല എന്ന് കൂടെ അറിമ്പോഴാണ് സംഭവം രസകരമാവുന്നത്.

സിംഗപ്പൂരിലുള്ള പക്ഷി ശാസ്ത്രജ്ഞനായ മുനിയപ്പന്റെ തത്തയാണ് മണി. മണിയും ജര്‍മ്മനിയുടെ തോല്‍വി കൃത്യമായി പ്രവചിച്ചു വാര്‍ത്തകളില്‍ സ്ഥാനം നേടി.

വെബ്ദുനിയ വായിക്കുക