എംജി വനിതാ കിരീടത്തിലേക്ക്

ശനി, 28 ഡിസം‌ബര്‍ 2013 (09:53 IST)
PTI
ഓള്‍ ഇന്ത്യാ അന്തര്‍സര്‍വകലാശാലാ അത്‌ലറ്റിക്‌ മീറ്റിന്റെ അഞ്ചാം ദിനം എംജി സര്‍വകലാശാല വനിതാ കിരീടത്തിനു കയ്യെത്തുംദൂരത്തെത്തി.

12 സ്വര്‍ണമുള്‍പ്പെടെ 152 പോയിന്റുമായി ആതിഥേയരായ പഞ്ചാബി സര്‍വകലാശാല ഓവറോള്‍ കിരീടം ഉറപ്പിച്ചു. വനിതകളില്‍ മൂന്നു സ്വര്‍ണമുള്‍പ്പെടെ 72.5 പോയിന്റോടെ മുന്നിലുള്ള എംജിക്ക്‌ 64 പോയിന്റുള്ള പഞ്ചാബിയാണു കനത്ത വെല്ലുവിളിയുയര്‍ത്തുന്നത്‌.

വെബ്ദുനിയ വായിക്കുക