ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗിലെ ഒത്തുകളി, അന്വേഷണം ഊര്‍ജ്ജിതമാക്കി

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2013 (10:30 IST)
PRO
ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗിലെ ഒത്തുകളി അന്വേഷണം ഇറ്റാലിയന്‍ ടീമിലംഗമായ മുന്‍ എസി മിലാന്‍ താരം ഗെന്നാരോ ഗട്ടൂസോയ്‌ക്കെതിരെ തുടങ്ങി. അടുത്തിടെ പിടിയിലായ നാലുപേര്‍ നല്കിയ വിവരങ്ങളാണ് അന്വേഷണം 35-കാരനായ ഗട്ടൂസോയ്‌ക്കെതിരെ തിരിച്ചിരിക്കുന്നത്.

2010-11 സീസണിലെ ഇറ്റാലിയന്‍ സീരി എ ലീഗിലുള്‍പ്പെടെ ഏതാനും മത്സരങ്ങളില്‍ ഒത്തുകളിച്ച സംഘവുമായി ഗട്ടൂസോയ്ക്കും മിലാന്റെയും ലാസിയോയുടെയും മുന്‍ താരമായ ക്രിസ്റ്റ്യാന്‍ ബ്രോച്ചിക്കും ബന്ധമുണ്ടെന്ന് ക്രെമോണ പ്രോസിക്യൂട്ടര്‍ റോബര്‍ട്ടോ ഡി മാര്‍ട്ടിനോ പറഞ്ഞു.

ഒത്തുകളി പുറത്തുവന്നതിനെത്തുടര്‍ന്ന് ഇറ്റലിയില്‍ ഒട്ടേറെ താരങ്ങളും പരിശീലകരും വാതുവെപ്പുകാരും പിടിയിലായിരുന്നു. മുന്‍ ലാസിയോ ക്യാപ്റ്റന്മാരായ ഗ്യൂസെപ്പെ സിഗേ‌നാറി, സ്റ്റെഫാനോ മൗറി എന്നിവരും അറ്റ്‌ലാന്റ മുന്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ ഡോണിയും വിലക്ക് നേരിട്ടു.