മലേഷ്യയിലെ പെനാങില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നേറ്റം തുടരുന്നു. ആറ് സ്വര്‍ണ്ണമുള്‍പ്പെടെ പതിനൊന്ന് മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ വ്യാഴാഴ്ച നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് ഇരുപത്തിയൊന്ന് മെഡലുകളായി.
കഴിഞ്ഞ ദിവസം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 10 മെഡലുകള്‍ നേടിയിരുന്നു. ഇത് കൂടാതെ ജൂനിയര്‍ വിഭാഗത്തി ഏഴ് സ്വര്‍ണ്ണം ഉള്‍പ്പെടെ ഇന്ത്യ പന്ത്രണ്ട് മെഡലുകള്‍ നേടിയിട്ടുണ്ട്.
69 കിലോ സീനിയര്‍ വിഭാഗത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമായിരുന്നു ചാമ്പ്യന്‍ഷിപ്പില്‍ വ്യാഴാഴ്ച ശ്രദ്ധേയമായത്. ഒടുവില്‍ 307 കിലോ ഉയര്‍ത്തി കതുലു രവി കുമാര്‍ സ്വര്‍ണ്ണം നേടുകയായിരുന്നു. എതിരാളി ഗൊവിന്ദ്രന്‍ എളുമാലൈക്ക് 305 കിലോ ഉയര്‍ത്താനേ ആയുള്ളു.
വനിതകളുടെ 63 കിലോയില്‍ ഹിജാം പൊയ്‌രീങ്കാബി സ്വര്‍ണ്ണം നേടി. അമ്പത്തിമൂന്ന് കിലോയില്‍ മിനാത്തി സേഥിക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജൂനിയര്‍ വനിതകളുടെ 63 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗരാ അരുണാ റാണിയും സ്വര്‍ണ്ണം നേടി.