ആന്‍ഡി മറെയ്ക്ക് ആദ്യ കളിമണ്‍ കോര്‍ട്ട് കിരീടം

Webdunia
ചൊവ്വ, 5 മെയ് 2015 (09:07 IST)
ലോക മൂന്നാം നമ്പര്‍ ടെന്നീസ് താരവും ടോപ് സീഡുമായ ബ്രിട്ടീഷ് താരം ആന്‍ഡി മറെയ്ക്ക് കരിയറിലെ ആദ്യ കളിമണ്‍ കോര്‍ട്ട് കിരീടം. മ്യൂണിക് ഓപ്പണിന്റെ ഫൈനലിലാണ് മറെ ഈ നേട്ടം സ്വന്തമാക്കിയത്. 
 
മ്യൂണിക് എ ടി പി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ലോക 24 ആം നമ്പര്‍ താരം, ജര്‍മ്മനിയുടെ ഫിലിപ് കോള്‍ഷ്‌റീബറെ പരാജയപ്പെടുത്തിയാണ് (7 - 6, 5 - 7, 7 - 6) കിരീടം സ്വന്തമാക്കിയത്.  മറെയുടെ കരിയറിലെ 32ആം കിരീടമാണിത്.
 
ക്രിസ്റ്റഫര്‍ മോട്രം 1976ല്‍  ക്ലേ കോര്‍ട്ട് കിരീടമണിഞ്ഞ ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് മറെ.