ഇന്ത്യയുടെ ദീപിക കുമാരിക്ക് അമ്പെയ്ത്ത് ലോകകപ്പില്‍ വ്യക്തിഗത സ്വര്‍ണം. വനിതകളുടെ വ്യക്തിഗത റീകര്‍വ് ഇനത്തിലാണ് ദീപിക സ്വര്‍ണം സ്വന്തമാക്കിയത്.
ദക്ഷിണ കൊറിയയുടെ ലീ സുംഗിനെ പരാജയപ്പെടുത്തിയാണ് ദീപിക സ്വര്‍ണം നേടിയത്. നേരത്തെ തന്നെ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്ന ദീപിക നിലവിലെ ജൂനിയര്‍ ലോകചാമ്പ്യനാണ്.
ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലും ദീപിക സ്വര്‍ണം നേടിയിരുന്നു.