അമേരിക്കയുടെ കൗമാര നീന്തല്‍ താരം വീണ്ടും താരമാകുന്നു

ശനി, 3 ഓഗസ്റ്റ് 2013 (17:22 IST)
PRO
PRO
അമേരിക്കയുടെ കൗമാര നീന്തല്‍ താരം മിസ്സി ഫ്രാങ്കിളിന്‍ വീണ്ടും താരമാകുന്നു. വനിതാ വിഭാഗം 100 മീറ്റര്‍ ഫ്രീസ്‌റ്റൈലിലടക്കം അഞ്ചു സ്വര്‍ണം നേടിയാണ് മിസ്സി ഫ്രാങ്കിളിന്‍ ലോക നീന്തല്‍ചാമ്പ്യന്‍ഷിപ്പിലെ മിന്നും താരമാകുന്നത്.

മിസ്സി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു വനിതാതാരത്തിന്റെ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡല്‍ നേട്ടമെന്ന റെക്കോഡിനൊപ്പമെത്തി നില്‍ക്കുകയാണ്.

രണ്ടു റിലലേ സ്വര്‍ണമെഡലുകള്‍ക്കു പുറമേ നേരത്തെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നിവയിലും മിസ്സി സ്വര്‍ണം നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക