അന്തര്‍ സംസ്ഥാന അത്‌ലറ്റ് മീറ്റ്: കേരളത്തിന് കിരീടം

Webdunia
ചൊവ്വ, 26 ജൂണ്‍ 2012 (19:15 IST)
PRO
PRO
അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് സ്വര്‍ണം. 192 പോയന്റ് നേടിയാണ് കേരളം ചാമ്പ്യന്‍‌മാരായത്. ഉത്തര്‍പ്രദേശാണ് കേരളത്തിന് തൊട്ടുപിന്നിലെത്തിയത്.

പത്ത് സ്വര്‍ണമെഡലുകളും എട്ട് വെള്ളി മെഡലുകളും 11 വെങ്കല മെഡലും കേരളം സ്വന്തമാക്കി.

ഇന്ന് കേരളം നാല് സ്വര്‍ണം നേടി. പുരുഷന്‍മാരുടേയും സ്‌ത്രീകളുടേയും 4-400 റിലേയില്‍ സ്വര്‍ണ്ണം നേടി. ട്രിപ്പിള്‍ജംപ്‌, 1500 മീറ്ററിലും ഇന്ന് കേരളം സ്വര്‍ണം നേടി.