ഹൈന്ദവ വിഭാഗത്തിന്റെ ആരാധനക്രമത്തില്‍ തുളസിക്കെന്ന പോലെ കൂവളത്തിനും പ്രത്യേക സ്ഥാനമുണ്ട്. മഹാവിഷ്‌ണുവിനെ ആരാധിക്കാന്‍ തുളസി ഉപയോഗിക്കുമ്പോള്‍ പരമശിവന് അര്‍പ്പിക്കാനുള്ളതാണ് കൂവളത്തിന്റെ ഇലയെന്നാണ് വിശ്വാസം.
ആരാധനയുടെ ഭാഗമായതു കൊണ്ടു തന്നെ കൂവളം നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതുവഴി ശിവപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. ശുദ്ധമായി സൂക്ഷിക്കുന്ന പ്രദേശത്തു വേണം കൂവളം നടന്‍ എന്നാണ് പഴമക്കാര്‍ പറയുന്നത്. അല്ലെങ്കില്‍ കുടുംബത്തിന് ദോഷമുണ്ടാകും.
വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ വേണം കുമ്പളം നടാന്‍. ഇവിടം ശുദ്ധിയായി സൂക്ഷിക്കുന്നതിനൊപ്പം നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കണം. കുടുംബത്തിന് ഐശ്വര്യം കൈവരാന്‍ ഈ ആരാധന സഹായിക്കും. ഒരു സാഹചര്യത്തിലും കൂവളം നശിക്കാതെ നോക്കേണ്ടതും അത്യാവശ്യമാണ്.