കോലങ്ങൾ വരക്കാം കുടുംബത്തിന്റെ സർവ്വൈശ്വര്യത്തിനായി

ശനി, 19 മെയ് 2018 (14:39 IST)
ഒരു പ്രത്യുഗ വിഭാഗം ആളുകളാണ് വീടിനു മുൻപിൽ കോലങ്ങൾ വർക്കാറുള്ളത് പ്രധാനമയും തമിഴ് ജനതയും കേരളത്തിൽ തമിഴ് ബ്രാഹ്മണരുമാണ് കോലങ്ങൾ വരക്കാറുള്ളത്. കോലങ്ങൾ വരക്കുന്നതിലൂടെ കുടുംബത്തിന് സർവ്വൈശ്വര്യം കൈവരും എന്നാണ് വിശ്വാസം. 
 
പുലർകാലങ്ങളിൽ സൂര്യനുദിക്കുന്നതിന് മുൻപ് മുറ്റത്ത് ചണകവെള്ളം തളിച്ച് ശുദ്ധമാക്കിയതിന് ശേഷമാണ് അരിമാവുകൊണ്ടാണ് കോലം വരക്കാറുള്ളത് ശുഭ കാര്യങ്ങളുടെ സൂചകമായാണ് കോലങ്ങളെ കണക്കാക്കാറൂള്ളത്. അതിനാൽ തന്നെ ശ്രാദ്ധം പുല എന്നി ചടങ്ങുകളിൽ കോലങ്ങൾ വരക്കാറുള്ളത്.
 
വിശേഷ ദിവസങ്ങളിൽ വിപുലമായ രീതിയിൽ കോലങ്ങൾ വരക്കാറുണ്ട്. നിലവിളക്കുകൾക്ക് ചുറ്റും കോലങ്ങൾ വരക്കുന്നതും പതിവാണ്. വീടിനു മുന്നിൽ കോലങ്ങൾ വരക്കന്നതിലൂടെ ഉറുമ്പുകൾ ഉൾപ്പടെയുള്ള ജീവികൾക്ക് ആഹാരം നൽകുക എന്ന കടമ കൂടിയാണ് നിർവ്വഹിക്കപ്പെടുന്നത്.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍