ഭാരത സംസ്‌കാരത്തില്‍ ചരടുകള്‍ കെട്ടുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഹൈന്ദവ വിഭാഗത്തിലാണ് ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി ചരടുകള്‍ ശരീരത്തില്‍ കെട്ടുന്നത്.
ജപിച്ചും മന്ത്രിച്ചും കെട്ടുന്ന ചരടുകള്‍ക്ക് പ്രത്യേക ശക്തിയുണ്ടെന്നാണ് വിശ്വാസം. കഴുത്തിലും കൈയിലും അരയിലുമാണ് ഇത്തരത്തിലുള്ള ചരടുകള്‍ കെട്ടുന്നത്. ഇതിനായി കൂടുതലായും ഉപയോഗിക്കുന്നത് കറുത്ത ചരടാണ്.
എന്നാല്‍ ഓറഞ്ചോ കാവിയോ നിറത്തിലുള്ള ചരട് ധരിക്കുന്നത് ദോഷങ്ങള്‍ അകറ്റി നേട്ടങ്ങളുണ്ടാക്കുമെന്നാണ് വിശ്വാസം. ഈ രണ്ടു നിറങ്ങളും സൂര്യ പ്രീതികമായതിനാല്‍ ദോഷങ്ങൾ നീക്കി അഭിവൃദ്ധിയും ആരോഗ്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
ഓറഞ്ചോ കാവിയോ നിറത്തിലുള്ള ചരട് മന്ത്രിച്ചോ ജപിച്ചോ കെട്ടുന്നത് ജീവിത പ്രശ്നങ്ങളെ എരിച്ചു കളഞ്ഞു ശാന്തിയും സമാധാനവും പ്രധാനം ചെയ്യുമെന്നും പൂര്‍വ്വികര്‍ വ്യക്തമാക്കുന്നു.