പൂരാടമാണോ നിങ്ങളുടെ നക്ഷത്രം? എങ്കിൽ ഈ സമയമാണ് ഉത്തമം

Webdunia
ശനി, 5 മെയ് 2018 (16:07 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ദുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും.
 
പൂരാടം നക്ഷത്രം പൊതുവേ മോശം, സ്ത്രീകള്‍ക്കാണെങ്കില്‍ തീരെ മോശം എന്നാണ് പൊതുവേ ആളുകള്‍ കരുതിപ്പോരുന്നത്. എന്നാല്‍ മറ്റ് നക്ഷത്രങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ കവിഞ്ഞൊരു ദോഷവും പൂരാടത്തിനില്ല എന്നതാണ് സത്യം. 
 
പൂരാടം നക്ഷത്രമല്ല, ജാതകന്‍റെ ഗ്രഹനിലയാണ് പലപ്പോഴും പൂരാടക്കാര്‍ക്ക് ബുദ്ധിമുട്ടായി തീരുന്നത്. പൂരാടക്കാരായ സ്ത്രീകള്‍ക്ക് പൊതുവേ വിവാഹം വൈകിപ്പോകാറുണ്ട്. മാത്രമല്ല, വിവാഹ ബന്ധങ്ങളില്‍ നിന്ന് പലപ്പോഴും ബുദ്ധിമുട്ടുകളും തിരിച്ചടികളും ഉണ്ടാവാറുമുണ്ട്. 
 
ഈയൊരു കാര്യം മുന്‍ നിര്‍ത്തിയാണ് പൂരാടം പിറന്ന സ്ത്രീകള്‍ എന്നും സങ്കടപ്പെടേണ്ടി വരുന്നതെന്ന് പറയാറുണ്ട്. മധ്യ വയസ്സാകുമ്പോഴേക്കും പൂരാടം പിറന്ന സ്ത്രീകള്‍ ജീവിതത്തില്‍ ഉന്നത തലങ്ങളില്‍ എത്തിയതായാണ് കാണാനാവുക. 
 
ബന്ധനം, ചാരപ്രവര്‍ത്തനം, മതില്‍ കെട്ടല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് കൊള്ളാവുന്ന ഈ നക്ഷത്രത്തില്‍ ജനിക്കുന്നതു കൊണ്ട് ഭരണം, പൊലീസ്, കലാരംഗം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് 30 -35 വയസാകുമ്പോഴേക്കും അഭ്യുന്നതി കൈവരാനാണ് സാധ്യത. 
 
പൂരാടത്തില്‍ ജനിക്കുന്നവര്‍ക്ക് ചിലപ്പോള്‍ മാത്രമേ ചന്ദ്രദശയില്‍ വിവാഹം നടക്കു. ശുക്രദശയില്‍ ജനിക്കുന്നത് കൊണ്ടാണിത്. ചുരുങ്ങിയത് പത്ത് കൊല്ലമെങ്കിലും ശുക്രന്‍റെ ശിഷ്ട ദശ ഉണ്ടെങ്കില്‍ മാത്രമേ വിവാഹം നേരത്തേ ആവൂ എന്ന് ചുരുക്കം. 
 
ഇല്ലെങ്കില്‍ ചൊവ്വാ ദശയില്‍ വിവാഹം വേണ്ടിവരും. ചൊവ്വാ ദശയില്‍ നടക്കുന്ന വിവാഹം പലപ്പോഴും ഗുണകരമാവാറില്ല. രാഹുര്‍ ദശ വരെ കാത്തിരിക്കാന്‍ തീരുമാനിക്കുമ്പോഴേക്കും വിവാഹ പ്രായം തീരുകയും ചെയ്യും. ഇതണ് പൂരാടക്കാരികളായ സ്ത്രീകള്‍ അനുഭവിക്കുന്ന വലിയൊരു ബുദ്ധിമുട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article