സ്ത്രീകളുടെ മനം കവരും ഈ രാശിയിലുള്ള പുരുഷന്മാർ!

റെയ്‌നാ തോമസ്
ഞായര്‍, 16 ഫെബ്രുവരി 2020 (16:27 IST)
മിഥുനം
 
ഈ രാശിക്കാരായ പുരുഷന്മാര്‍ വളരെ ഭാഗ്യമുള്ളവരാണ്. പെട്ടെന്ന് തന്നെ ഇവ‍ര്‍ സ്ത്രീകളെ ആകര്‍ഷിക്കും. മിഥുനം രാശിക്കാരായ പുരുഷന്മാര്‍ പൊതുവേ സംസാര പ്രിയരും മൃദു സ്വഭാവം പ്രടിപ്പിക്കുന്നവരുമാണ്. വിഷമകരമായ സാഹചര്യങ്ങളെ നേരിടുന്നതിൽ ഈ രാശിക്കാര്‍ വളരെ പിന്നിലാണ്. ഏതൊരു സ്ത്രീയുടേയും മനസ്സറിയാൻ ശ്രമിക്കുമെന്നതും ഇവരിൽ സ്ത്രീകൾ ഇഷ്ടപ്പെടുന്ന കാര്യമാണ്.
 
ചിങ്ങം
 
ഈ രാശിയിൽപെട്ട പുരുഷന്മാര്‍ വളരെ ലോല ഹൃദയരായിരിക്കും. ഇവരുടെ പ്രവൃത്തികളെ സ്ത്രീകൾ പ്രകീര്‍ത്തിക്കും. ഈ രാശിയിൽപെട്ട പുരുഷന്മാര്‍ ഉദാര മനസ്ക്കരും പെട്ടെന്ന് ക്ഷോഭിക്കുന്നവരുമായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു.
 
മകരം
ഒറ്റ നോട്ടം കൊണ്ട് തന്നെ സ്ത്രീകളുടെ മനം കവരുന്നവരാണ് മകരം രാശിക്കാര്‍. എല്ലാവരുടേയും പ്രശ്നങ്ങളിൽ ഇവർ ഇടപെടും. ഈ രാശിയിൽപെട്ട പുരുഷന്മാര്‍ എപ്പോഴും ഊര്‍ജസ്വലരായിരിക്കും. ഈ കാരണം കൊണ്ട് തന്നെയാണ് മകരം രാശിയിൽപെട്ട പുരുഷന്മാരെ സ്ത്രീകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article