ചന്ദ്രഗ്രഹണത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍!

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (17:30 IST)
വെളുത്തവാവ് ദിവസം നടക്കുന്ന ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ടുള്ള വിശ്വാസങ്ങളില്‍ എന്തെല്ലാം വിശ്വസിക്കണം തള്ളണം എന്ന ആശങ്ക ഭൂരിഭാഗം പേരിലുമുണ്ട്.

സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഈ സമയം സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരും. ചന്ദ്രഗ്രഹണ സമയത്ത് ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും.

ഗ്രഹണ സമയത്ത് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ചന്ദ്രഗ്രഹണത്തിന് മൂന്ന് യാമം മുന്നേ അതായത് ഏഴര മണിക്കൂർ മുന്നേ ഭക്ഷണം കഴിച്ചിരിക്കണം. ഗ്രഹണം തുടങ്ങും മുമ്പായി കുളിച്ച് ശരീരശുദ്ധി വരുത്തി ഭക്തിപൂര്‍വ്വം ഇഷ്ടദൈവത്തെ ധ്യാനിക്കുക.

ഗ്രഹണസമയത്ത്  പരമാവധി ഭക്ഷണം കഴിക്കാതിരിക്കുകയും ഗ്രഹണ ശേഷം പിറ്റേന്ന് കുളിച്ചു ക്ഷേത്രദർശനം നടത്തി പൂജാരിക്ക് വസ്ത്രവും മറ്റും ദാനം ചെയ്യുന്നത് ഏറ്റവും ലളിതമായ മാർഗ്ഗമാണ്. ഗ്രഹണം ആരംഭിക്കുന്നതു മുതല്‍ അവസാനിക്കും വരെ ശിവനാവം ജപിക്കുന്നത് ദോഷ പരിഹാര മാര്‍ഗ്ഗമാണ്.

ഗ്രഹണ സമയത്ത് വീട്ടിലെത്താന്‍ കഴിയാത്തവരും യാത്രയിലായിരിക്കുന്നവരും പഞ്ചാക്ഷരി മന്ത്രമായ 'ഓം നമ:ശിവായ' ജപിക്കുന്നത് ഉചിതം. ഗ്രഹണ സമയത്ത് ഒരു ചെറിയ കടമെങ്കിലും വീട്ടാനായാല്‍ സാമ്പത്തിക നില ശോഭിക്കുമെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

Next Article